Breaking News

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

പടക്കം പൊട്ടിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ദീപാവലിക്ക് രാത്രി 8 മുതല്‍ 10 വരെയായിരിക്കും പട്ടം പൊട്ടിക്കാന്‍ അനുമതി.

ക്രിസ്തുമസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രിബ്യുണിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരിത പടക്കങ്ങള്‍ മാത്രമേ പൊട്ടിക്കാവൂ എന്നും ഉത്തരവ് പാലിക്കുന്നതില്‍ ജില്ലാ മജിസ്‌ട്രേറ്റുമാരും, ജില്ലാ പൊലീസ് മേധാവികളും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.