Breaking News

നടന്‍ വിനോദ് തോമസിന്റെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്

സിനിമ സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണം കാറിലെ എ സിയില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചെട്ടെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കി ഇട്ടത് മൂലമാണ് ഇതുണ്ടായതെന്നാണ് കരുതുന്നത്.

വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എ സി ഓണാക്കി കാറില്‍ ഉറങ്ങുന്നതിടെ കാര്‍ബണ്‍ മോണോക്‌സൈഡ് അകത്ത് നിറയുകയായിരുന്നു. ഇത് ശ്വസിച്ച് അബോധാവസ്ഥയിലാവുകയും മരണം ഉണ്ടാവുകയുമാണ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാമ്പാടി കാളച്ചന്തയിലെ ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ ് 47കാരനായ വിനോദിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

രാവിലെ 11 മണിയോടെയാണ് വിനോജ് ബാറിലെത്തിയത. ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കാറിനുള്ളില്‍ കയറി എസി ഓണ്‍ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ തുറക്കാതിരുന്നപ്പോള്‍ സംശയം തോന്നിയ ബാര്‍ ജീവനക്കാര്‍ മുട്ടി വിളിച്ചു. തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകര്‍ത്താണ് ഡോര്‍ തുറന്നത്. അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച വിനോദ് അവിവിഹിനതനാണ്.