Breaking News

കശ്മീരില്‍ അശാന്തി വിതച്ച ഇന്ത്യയുടെ നോട്ടപ്പുള്ളി; ഷെയ്ക് ജമീല്‍ ഉര്‍ റഹ്മാനെ പാക്കിസ്ഥാനില്‍ അജ്ഞാതന്‍ കൊലപ്പെടുത്തി

ഇന്ത്യയുടെ നോട്ടപ്പുള്ളിയും കൊടുംഭീകരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ഷെയ്ക് ജമീല്‍ ഉര്‍ റഹ്മാനെ അജ്ഞാതര്‍ കൊലപ്പെടുത്തി. പാകിസ്ഥാനിലാണ് അദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഇയാള്‍. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലും ഭീകരസംഘടനയായ തെഹ്റീക് ഉല്‍ മുജാഹിദീന്റെ തലവനുമാണ് ഷെയ്ഖ് ജമീല്‍.

ഇയാളുടെ മരണകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്താന്റെ ചാര സംഘടനയായയായ ഐഎസ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഷെയ്ഖ് ജമീല്‍ കശ്മീര്‍ കേന്ദ്രീകരിച്ച് നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഹിറ്റ്‌ലിസ്റ്റ് ഇടം പിടിച്ച പ്രധാനിയായിരുന്നു ഷെയ്ക് ജമീല്‍ ഉര്‍ റഹ്മാന്‍.