Breaking News

‘ലീ​ഗ് പ്രവർത്തകന്റെത് രാഷ്ട്രീയ കൊലപാതകമല്ല’; പ്രാദേശിക വിഷയമാണെന്ന് എ വിജയരാഘവൻ

കണ്ണൂരിൽ മുസ്ലീം ലീ​ഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവരം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ.

രാഷ്ടരീയപരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി അക്രമപ്രവർത്തനങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ഇന്നലെ സർക്കാരിനെതിരെ നടത്തിയ പ്രസ്താവനയിലും എവിജയരാഘവൻ മറുപടി നൽകി. എൻഎസ്എസ് നേതൃത്വം അതിന്റെ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിക്കുകയാണ് ചെയ്തത്.

എൻഎസ്എസ് സൂക്ഷിച്ചു പോന്നിരുന്ന സമദൂരത്തിൽ നിന്നുള്ള ഒരു വ്യത്യാസം നമുക്ക് അതിൽ കാണാനാവും. കഴിഞ്ഞ കുറേ മാസങ്ങളായി എൻഎസ്എസ് അത്തരം നിലപാടാണ് സ്വീകരിച്ചു പോന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *