Breaking News

കോവിഡ് സാഹചര്യം; അടിയന്തര യോഗം വിളിച്ച്‌ അമിത് ഷാ, അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്തേക്കും

ഡൽഹിയിലെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കാൻ സാധ്യതയുണ്ട്.

ഡൽഹിയിലെ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിൽ ആഭ്യന്തരമന്ത്രിക്ക് ആശങ്കയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് 5 ന് നോർത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് യോഗം.

ഡൽഹിയിലെ കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അമിത് ഷായും കെജ്‌രിവാളും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ രണ്ടുതവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

നഗരത്തിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ കോവിഡ് രോഗികൾക്കുള്ള കിടക്കകളുടെ അഭാവം ഇരുവരും ചർച്ചചെയ്യുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.

വെന്റിലേറ്റർ പിന്തുണയുള്ള ഐസിയു കിടക്കകളുടെ ലഭ്യത എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് 33 സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ യൂണിറ്റുകളിൽ 80 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ആഴ്ച സർക്കാരിനെ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *