വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് സി.പി.ഐ.എമ്മിൽ നിന്ന് പുറത്തേക്ക് പുറത്തേക്ക് പോകേണ്ടി വന്നതെന്നും അന്ന് തന്നെ കളിയാക്കിയവർ ഇന്ന് വിശ്വാസികളെ അംഗീകരിക്കുകയാണെന്നും ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.
ഗുജറാത്ത് മോഡൽ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണം. ഞാൻ ഉംറയ്ക്ക് പോയി എന്നതും കൂടിയായിരുന്നു അവരുടെ പ്രശ്നമെന്ന് അബ്ദുള്ളക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പാർട്ടി പ്ലീനം വിളിച്ച് വൈരുദ്ധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്ന് അന്ന് താൻ ആവശ്യപ്പെട്ടിരുന്നു. തത്വത്തിൽ ഇത് ഇപ്പോഴെങ്കിലും സി.പി.എം. അംഗീകരിച്ചതിൽ സന്തോഷമുണ്ട്. തന്നെ ഗോവിന്ദൻ മാസ്റ്ററടക്കം ഇതിന്റെ പേരിൽ കളിയാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ശബരിമല പ്രധാന അജണ്ടയാക്കിയ കോൺഗ്രസിനും ബി.ജെ.പി ക്കും കൂടുതൽ ശക്തി പകരുന്നതാണ് എം.വി ഗോവിന്ദൻ മാസ്റ്ററിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളെ മാനിക്കാതെ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ട് പോവാൻ കഴിയില്ലെന്നാണ് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.