Breaking News

ആഴക്കടൽ മത്സ്യബന്ധന കരാർ; ചെന്നിത്തലയും അറിഞ്ഞു, ഇപ്പോൾ നടക്കുന്നത് കൊള്ളമുതൽ പങ്കുവെച്ചപ്പോൾ ഉള്ള തർക്കമെന്ന് കെ. സുരേന്ദ്രൻ

ആഴക്കടൽ മത്സ്യബന്ധന കരാർ കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരെന്നും സമ​ഗ്രമായ അന്വേഷണം വേണമെന്നും ബി.ജെ.പി സിംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് കരാറിനെ കുറിച്ച് നേരത്തെ...

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് നിയന്ത്രണം; ആർടിപിസിആർ നിർബന്ധം

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നിർബന്ധമാക്കിയത്. മറ്റന്നാള്‍ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും....

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ശബരിമല കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് എൻ.എസ്.എസ്...

എ. കെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം; സീറ്റ് വിട്ട് കൊടുക്കില്ലെന്ന് അനുകൂലിക്കുന്നവര്‍

എട്ടു തവണ മത്സരിച്ച എ.കെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന ചർച്ച എൻ.സി.പിക്കുള്ളിൽ സജീവം. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന നിലപാടുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. എലത്തൂർ സീറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ സി.പി.എമ്മിലും നടക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ യും,...

72 മണിക്കൂറിനിടെ രണ്ട് ടെസ്റ്റുകൾ, ചെലവ് എണ്ണായിരം രൂപ: കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ

കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി...

ഡൽഹി കലാപത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വർഷം

നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും സ്വത്ത് വകകൾ നശിക്കുകയും ചെയ്ത ഡൽഹി കലാപം നടന്നിട്ട് ഒരു വർഷം തികയുന്നു. കുറ്റക്കരെ മുഴുവനായും കണ്ടെത്താനോ കുറ്റപത്രം സമർപ്പിക്കാനോ ഇതുവരെ ഡൽഹി പോലീസിനായില്ല. ഇരകളിൽ പലർക്കും നഷ്ട...

പിഎസ്‍സി സമരം ഒത്തുതീർക്കാൻ സർക്കാർ; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുത്തേക്കും

ആഴക്കടൽ മത്സ്യബന്ധന വിവാദവും പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂലതീരുമാനമെടുക്കാൻ സാധ്യത. ലാസ്റ്റ് ഗ്രേഡ്...

യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി

യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. ജയഘോഷിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍...

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ്...

ഇന്ധന വിലയിൽ ഇന്നും വർധന; പെട്രോൾ വില 93 കടന്നു

ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ ഏഴ് പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില....