Breaking News

‘ഗുലാബ്’ കര തൊട്ടു; വേ​ഗത മണിക്കൂറിൽ 95 കി.മി

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് നിലവിൽ തീരംതൊട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും തീരംതൊടും. ഇന്ന് അർധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി...

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം. തദ്ദേശസ്ഥാപനങ്ങള്‍ക്ക്...

സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു കുട്ടി...

മോദിക്ക് അസൂയ; ഇറ്റലിയിലേക്ക് യാത്രാനുമതി നിഷേധിച്ചതിന് എതിരെ മമത ബാനർജി

നരേന്ദ്ര മോദി സർക്കാരിന് അസൂയയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ ആരോപിച്ചു. റോം ആസ്ഥാനമായുള്ള കത്തോലിക്ക് ഫൗണ്ടേഷനായ കമ്മ്യൂണിറ്റി ഓഫ് സാന്റ്റ് എജിഡിയോ സംഘടിപ്പിച്ച സർവമത സമാധാന യോഗത്തിനായി ഇറ്റലിയിലേക്ക് പോകാൻ തനിക്ക്...

കാക്കനാട് മയക്കുമരുന്ന് കേസിൽ ശ്രീലങ്കന്‍ ബന്ധം; പ്രതികളുടെ മൊബൈലിലേക്ക് ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് കോൾ

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തൽ. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിൽ നിന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്....

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രവാസി വ്യവസായി ജോണ്‍സണ്‍ മാവുങ്കല്‍ അറസ്റ്റില്‍

പത്തുകോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രവാസി വ്യവസായി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോണ്‍സണ്‍ മാവുങ്കലാണ് പിടിയിലായത്. കോടികളുടെ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ...

കല്യാൺ സിൽക്സിന്റെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോ‌ട് പ്രമുഖ ബിസിനസ് ​ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച്...

‘ഭാര്യ ദിവസവും കുളിക്കുന്നില്ല’; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്​. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നാണ് ഈ വിചിത്രവാർത്ത. എന്നാൽ തനിക്ക് ഭർത്താവിനൊപ്പം തന്നെ ജീവിക്കണം എന്ന നിലപാടിലാണ് ഭാര്യ. ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ...

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യം; ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

‘നേവിസിന്റെ ഹൃദയവും കൊണ്ട് ആംബുലൻസ്’; വഴിയൊരുക്കണമെന്ന് ആരോഗ്യ മന്ത്രി

എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്‍റെ(25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. വാഹനത്തിന് വഴിയൊരുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. അവയവദാന...
This article is owned by the Kerala Times and copying without permission is prohibited.