Breaking News

ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി, നിഷേധിച്ച് എൻ.സി.ബി

ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും...

സ്കൂൾ തുറക്കൽ; നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് പ്രവേശനോത്സവം: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു....

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ...

പബ്ലിക് ബസിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; യാത്രക്കാരുടെ ക്ഷേമം തിരക്കുക ലക്ഷ്യം

ചെന്നൈയിൽ സർക്കാർ ബസിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയെ കണ്ട ഞെട്ടലിലാണ് യാത്രക്കാർ. ഇന്നലെയാണ് യാത്രക്കാരുടെ ക്ഷേമം തിരക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബസിൽ കയറി യാത്ര ചെയ്തത്. തമിഴ്‌നാട്ടിൽ സർക്കാർ ബസിൽ സ്ത്രീകൾക്ക് സൗജന്യമായി...

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 136 അടിയായി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകേണ്ടത്. സുപ്രിംകോടതിയുടെ ഉത്തരവ്...

സാംസ്ക്കാരിക നായകർ കാഷ്വൽ ലീവിൽ പോയോ; അനുപമയ്ക്ക് പിന്തുണയുമായി കെ. മുരളീധരൻ

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണയുമായി കെ. മുരളീധരൻ. കോൺ​ഗ്രസ് അനുപയ്ക്കൊപ്പമാണെന്നും ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങേണ്ടിവന്നത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടുണ്ടാക്കുന്ന...

എടീ എന്ന് വിളിക്കുന്നു, ഇതാണോ മലയാളികളുടെ സംസ്‌കാരം, ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ് എന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത്: പാര്‍വ്വതി

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു്. താന്‍ ഒരു...

“സോന നായര്‍ ഹോട്ട്, നടിയുടെ പൊക്കിള്‍ക്കുഴി, ഇതൊക്കെയാണ് എന്നെക്കുറിച്ച് യൂട്യൂബിലുള്ളത്; ഇവര്‍ക്ക് ഇത് മടുത്തില്ലേ”

1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്. എന്നെ കുറിച്ച്...

മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം: സാന്ദ്ര തോമസ്

സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്പോഴും മനുഷ്യര്‍ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര തോമസ്...

എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടന; തങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എബിവിപി

എസ്.എഫ്.ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എ.ഐ.എസ്.എഫ് നേതാക്കൾക്ക് ഭയമാണെന്ന് എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എം.എം ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ. എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
This article is owned by the Kerala Times and copying without permission is prohibited.