Breaking News

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ...

കൊച്ചി മെട്രോ തൂണിന് പുറത്ത് വിള്ളല്‍; ബലക്ഷയമില്ലെന്ന് കെഎംആര്‍എല്‍

ആലുവയില്‍ കൊച്ചി മെട്രോ തൂണിന്റെ പുറത്ത് വിള്ളല്‍. ആശങ്ക വേണ്ടെന്നെന്നും മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും കെഎംആര്‍എല്‍ അറിയിച്ചു. ആലുവ ബൈപ്പാസില്‍ പില്ലര്‍ നമ്പര്‍ 44 ലിലാണ് വിള്ളല്‍. തൂണിന്...

കലോത്സവ ഭക്ഷണവിവാദം: അശോകന്‍ ചരുവില്‍ പോസ്റ്റ് പിന്‍വലിച്ചു, അതിനാല്‍ തന്റെ മറുപടിയും അപ്രസക്തമാണെന്ന് അരുണ്‍ കുമാര്‍

കലോത്സവ ഭക്ഷണവിവാദത്തിന് കാരണമായ പോസ്റ്റ് അശോകന്‍ ചരുവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. ഇതോടെ തന്റെ മറുപടി അപ്രസക്തമായെങ്കിലും താന്‍ എഴുതിയ പോസ്റ്റ് നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി അധ്യാപകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ...

യൂത്ത് കോണ്‍ഗ്രസ് റാണയുടെ റിസോര്‍ട്ട് പൂട്ടി കൊടികുത്തി

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ റിസോര്‍ട്ടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ട് പൂട്ടി കൊടികുത്തി. അരിമ്പൂരെ റാണാസ് റിസോര്‍ട്ടാണ് പൂട്ടിയത്. അതേസമയം പ്രവീണ്‍ റാണയ്ക്ക്...

ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; ക്രമേണ വിടവ് വർദ്ധിച്ചു വരുകയാണെന്ന് സമീപവാസികൾ

ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്. ഏതാനും മാസങ്ങളായി...

പഴയിടം എന്ന വന്മരം വീണു, ഇനിയാര്?; ഫിറോസ് ചുട്ടിപ്പാറ & രതീഷ്

ഇത്തവണത്തെ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്ന് നോണ്‍ വെജ് ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ്...

പഴയിടം ഇനിയും കലോത്സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം, പകരം നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും: അരുണ്‍ കുമാര്‍

സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പേരില്‍ പഴയിടം മോഹനന്‍ നമ്പൂതി കലോത്സവ പാചകത്തില്‍നിന്നും പിന്മാറിയതില്‍ പ്രതികരണവുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി...

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതി; ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ്...

മണിക്കൂറിൽ ലക്ഷങ്ങൾ, ഇടപാട് വാട്ട്സ്ആപ്പ് വഴി: മലപ്പുറം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആളുകളെ കണ്ടെത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ഗോവയിലുള്ള കാസനോവയിൽ നിന്നും ചൂതാട്ടം നടത്തിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശികളായ ദമ്പതികൾ പണം തട്ടിയിരുന്നത്‌. മലപ്പുറം...

പോണ്‍ സ്റ്റാര്‍ നേമത്തെ പ്രവര്‍ത്തക; മുസ്ലീം ലീഗില്‍ അംഗത്വം നേടി ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും!; ‘തള്ളിക്കയറ്റം’ കണ്ട് ഞെട്ടി കേരളാ നേതൃത്വം

മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിനിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് നടി മിയ ഖലീഫയും ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും. പുതിയ അംഗത്വ ലിസ്റ്റില്‍ പോണ്‍ സ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നു കൂടിയത് പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്....