Breaking News

ഇക്ബാൽ ട്രയിനിങ് കോളേജിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു

പാലോട്: പെരിങ്ങമ്മല ഇക്ബാൽ ട്രയിനിങ് കോളേജിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.സുരേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ.ദിവ്യ, അസീന, മിനിമോൾ കോളേജ് ചെയർമാൻ അഷയ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

നന്ദാവനം പോലീസ് ക്യാമ്പ് ലൈബ്രറിയിൽ വായനപക്ഷാചരണം

തിരുവനന്തപുരം: നന്ദാവനം പോലീസ് ക്യാമ്പ് ലൈബ്രറിയിൽ വായനപക്ഷാചരണം നടത്തി. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ബി.എസ്.അരുൺ അധ്യക്ഷനായി. കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഡി.എച്ച്.ക്യു കമാണ്ടന്റ്...

ബാലഗോകുലം നെടുമങ്ങാട് ജില്ലാവാർഷിക സമ്മേളനം

വിതുര: ബാലഗോകുലം നെടുമങ്ങാട് ജില്ലാവാർഷിക സമ്മേളനം വിതുര ചായം ഭദ്രകാളിക്ഷേത്ര ഓഡിറ്റോറിയത്തിൽ സീ കേരളം സരിഗമപ റണ്ണറപ്പ് കുമാരി അവനി കൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി വേണുഗോപാൽ അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന...

കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ചു; കൊക്കോട്ടേലയിൽ നൂറുമേനി വിളയിച്ച് മരച്ചീനി കർഷകർ

ആര്യനാട്: കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ച കർഷകർ മരച്ചീനി കൃഷിയിൽ നൂറുമേനി വിളയിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേലയിലെ കർഷകരാണ് ദീർഘകാലത്തിനൊടുവിൽ മരച്ചീനി കൃഷിയിൽ നൂറുമേനി വിളവെടുത്തത്. വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പരിസ്ഥിതിസൗഹൃദ നിയന്ത്രണ...

കരുണാസായി സൈക്കോപാർക്ക് പദ്ധതി; മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു

വെള്ളനാട് : വെള്ളനാട് കരുണാസായി സൈക്കോപാർക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാലക്സി  ഐ.ആർ.സി.എ. ഡയറക്ടർ സി.ലേഖ അധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ...

പാറശ്ശാല സരസ്വതി ആശുപത്രിയിൽ ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയ ക്യാമ്പ്

പാറശ്ശാല: പാറശ്ശാല സരസ്വതി ആശുപത്രിയിൽ ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 10 മണി മുതൽ 3 മണി വരെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ രോഗനിർണ്ണയം സൗജന്യവും പരിശോധനകൾക്ക്...

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ പ്രതിരോധിക്കണം

കരകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കണമെന്നും ജനകീയ ഇടപെടലുകൾ ഉയർത്തി ഇത്തരക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ (ടി.ഡി.പി.എഫ്) രൂപീകരിച്ചു. പ്രസിഡന്റായി അനിൽ വൃന്ദാവനത്തിനെയും സെക്രട്ടറിയായി മുഹമ്മദ് ഇക്ബാലിനെയും ട്രഷററായി പുരുഷോത്തമനെയും രക്ഷാധികാരിയായി മുഹമ്മദ് സിറാജുദ്ദീനെയും വൈസ്...

ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം

വിതുര: ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം വിഷ്ണുആനപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ.ജി.ആനന്ദ്, സ്ഥിരംസമിതി അധ്യക്ഷമാരായ ബി.എസ്.സന്ധ്യ, നീതു രാജീവ്, പഞ്ചായത്ത്...

സോളാർ പാനൽ ലാബും മൈക്രോ സോളാർഡോം ലൈറ്റും ഉദ്ഘാടനം ചെയ്തു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മിയും വെള്ളനാട് പഞ്ചായത്തിലെ 100 എസ്.സി ഗുണഭോക്താക്കൾക്ക് മിത്രനികേതൻ നൽകിയ മൈക്രോ സോളാർഡോം ലൈറ്റിന്റെ വിതരണം...