Breaking News

ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജ വാര്‍ത്തകള്‍ തള്ളി ഡൽഹി എയിംസ്

ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. ഡൽഹി എയിംസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച ഛോട്ടാരാജനെ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍...

വീട്ടിനകത്ത് രോഗപകർച്ചയ്ക്ക് സാധ്യത കൂടുതൽ; രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും ഉയരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിനുളിൽ പൊതു ഇടങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം കഴിക്കൽ, പ്രാർത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത്...

കോവിഡ് ദുരിതാശ്വാസമായി 2000 രൂപ, സൗജന്യ കോവിഡ് ​ചികിത്സ, സ്ത്രീകൾക്ക് സൗജന്യയാത്ര; സ്റ്റാലിൻ ഭരണം തുടങ്ങി

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾ നടപ്പിലാക്കി കൊണ്ട് എം.കെ സ്റ്റാലിൻ ഭരണം ആരംഭിച്ചു. കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഗഡുവെന്ന നിലയിൽ...

“ബൽറാമിന്റെ തൃത്താലയിലെ തോൽവി സി.പി.എം ആഘോഷിക്കുന്നതിനു പിന്നിൽ”

കേരളത്തിലെ ഒരു വിഭാഗം കലാ-സാഹിത്യ-സാംസ്കാരിക പ്രവർത്തകർ സി.പി.എമ്മിന് വേണ്ടി തൃത്താല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.ടി ബൽറാമിനെ പരാജയപ്പെടുത്താൻ പ്രചാരണം നടത്തിയത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ഹരിമോഹൻ. സംഘപരിവാർ കേരളത്തിൽ പ്രതീക്ഷ...

ജീവനക്കാരിക്കെതിരെ നടപടിയുണ്ടാകും: ബിജെപിയോട് മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ്: ഇതിലും പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് മുക്കി

കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച വിവാദത്തില്‍ ബിജെപിയോട് മാപ്പു പറഞ്ഞ് ഏഷാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് ടെലിഫോണില്‍ വിളിച്ച കോട്ടയം സ്വദേശിനിയോട് പ്രകോപനപരമായി...

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി വിധി പുറത്ത്

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല. സ്‌റ്റേ വേണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും.

സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; യു.പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു യുപിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവരഹസ്യമായി യുപിയിലെ മധുര ജയിലിലേക്ക് മാറ്റിയതായി റെയ്‌ഹാനത്ത് മക്തൂബ്...

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; വർദ്ധനവ് തുടർച്ചയായ നാലാം ദിവസം

ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 43 പൈസയും,...

മന്ത്രി പദവിയെ ചൊല്ലി എൻസിപിയിൽ തർക്കം; വിഷയം പവാറിന് മുന്നിലേക്ക്

മന്ത്രി പദവിയെ ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു. ഈ മാസം 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം...

ബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് നിര്‍ദേശം

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ മമതാബാനര്‍ജി രംഗത്തുവന്നതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആഭ്യന്തരമന്ത്രലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള നാല് ഉദ്യോഗസ്ഥരെയാണ്...