Breaking News

ചെറിയ അളവിൽ ലഹരി മരുന്ന് പിടിക്കപ്പെട്ടാൽ; പുതിയ നിർദ്ദേശവുമായി സാമൂഹിക നീതി മന്ത്രാലയം

വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ ലഹരി മരുന്നുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനൽ കുറ്റമായോ പരിഗണിക്കുന്നത് നിർത്തണമെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. റവന്യൂ വകുപ്പിന് സമർപ്പിച്ച നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ...

ദത്തുകേസില്‍ പിതാവടക്കം ആറുപ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി; ഷിജുഖാനെ ശിശുക്ഷേമ ഡയറക്ടര്‍ വിളിച്ചുവരുത്തി

അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും അമ്മയും അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ആറ് പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....

സിപിഐ നേതാക്കള്‍ക്ക് നട്ടെല്ലില്ല; എംജി സംഭവത്തില്‍ പൊലീസ് എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നുവെന്ന് കെ സുധാകരന്‍

എഐഎസ്എഫ് വനിതാ നേതാവിനെതിരായ എസ്എഫ്‌ഐ ആക്രമണത്തില്‍ സിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. സിപിഐ നേതാക്കള്‍ക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും, നട്ടെല്ല് നഷ്ടമായെന്നുമാണ് സുധാകരന്റെ വിമര്‍ശനം. സിപിഐ വിടാനാഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം...

ആദ്യ ഭാര്യയിൽ കുട്ടികളില്ല; കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അജിത്ത്

ആദ്യ ഭാര്യയിൽ കുട്ടികളില്ലെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭാര്യയിൽ തനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്ന് പത്രങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈബർ...

മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളി കാമറകൾ മോൻസൺ മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചതായി കണ്ടെത്തിയിരുന്നു. മോൻസണിന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും ക്രൈം...

ഇതെങ്ങനെയാണ് ഭീഷണിയാവുന്നത്? കങ്കണയോട് കോടതി; ജാവേദ് അക്തര്‍ കേസില്‍ നടിക്ക് വീണ്ടും തിരിച്ചടി

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റന്‍ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റന്‍...

മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ...

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ശക്തമായ മഴയിൽ പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലൂടെ അപകടകരമായി ഓടിച്ച സംഭവത്തിൽ ഡ്രൈവർ ജയദീപിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍...

കേരളമേ ലജ്ജിക്കുക, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആർക്കാണ് വിറ്റത്; അനുപമ നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ,...

ശക്തമായ മഞ്ഞുവീഴ്ച; ഉത്തരാഖണ്ഡിൽ 11 പര്‍വതാരോഹകര്‍ മരിച്ചു, ആറ് പേർക്കായി തിരച്ചിൽ തുടരുന്നു

ശക്തമായ മഞ്ഞുവീഴ്ചയിൽ ഉത്തരാഖണ്ഡിൽ 11 പർവതാരോഹകർ മരിച്ചു. ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയെയുമാണ് അപകടത്തിന് കാരണം. 17 അം​ഗ സംഘത്തിലെ ബാക്ക് ആറ് പേർക്കായി ഇപ്പോഴും വ്യമോസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ...
This article is owned by the Kerala Times and copying without permission is prohibited.