Breaking News

മയക്കുമരുന്ന്​ കേസ്: ബിനീഷ്​ കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളൂരു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി)​യു​ടെ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ്​ അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. ഹ​ർ​ജി ഇന്ന് പ​രി​ഗ​ണി​ക്കും.

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ൻെറ (ഇ.​ഡി) അ​റ​സ്​​റ്റ്​ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേരത്തേ ബി​നീ​ഷ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ.​ഡി കേ​സി​ൽ ബി​നീ​ഷി​ൻെറ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ ആ​ൻ​ഡ്​ സെ​ഷ​ൻ​സ്​ കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ശ​ദ വാ​ദം കേ​ൾ​ക്കു​ന്ന​ത്​​ 24 ലേ​ക്ക്​ മാ​റ്റി. തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ഇ.​ഡി ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി ബി​നീ​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ.​ഡി ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. എ​ന്നാ​ൽ, ബി​നീ​ഷി​െൻറ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന്​ ഇ.​ഡി അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു. ന​വം​ബ​ർ 25 നാ​ണ്​​​ ബി​നീ​ഷി​െൻറ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *