Breaking News

ട്വന്റി 20 ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടുമായിരുന്നു; വിഡി സതീശൻ

ട്വന്റി ട്വന്റി ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടുമായിരുന്നെന്ന് കോൺ​ഗ്രസ് നേതാവും പറവൂരിലെ സ്ഥാനാർത്ഥിയുമായ വിഡി സതീശൻ.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെച്ചുമെന്നും മുന്നണയിൽ നിന്ന് അകന്ന ഹിന്ദു വോട്ടർമാർ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരത്തിലെത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും സ്ഥാനാർത്ഥി പട്ടികയാണെന്നും കോൺ​ഗ്രസിന്റെ തലമുറമാറ്റമാണ് പട്ടികയിൽ ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി സംവിധാനം സംസ്ഥാനത്ത് നിർജീവമായിരുന്നു. പലയിടത്തും പ്രചാരണത്തിൽ പോലും
അവ‍ർ സജീവമായിരുന്നില്ല. ഇതെല്ലാം സിപിഎം – ബിജെപി ധാരണയുടെ തെളിവാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *