Breaking News

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന്‍ ഒന്നാംപ്രതിയാകും; ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലേക്ക്; പിടിമുറുക്കി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോഴ നല്‍കിയ കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന്...

‘വരാഹ രൂപത്തിന്റെ കാര്യത്തിൽ അവർ പറയുന്ന ആ പാട്ടിനോട് ചിലപ്പോൾ സമാനത തോന്നിയിരിക്കാം: അജനീഷ് ലോകനാഥ്

സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തവർ വരാഹ രൂപത്തെ വിമർശിക്കുന്നുവെന്ന് സംഗീത സംവിധായകൻ അജനീഷ് ലോകനാഥ്. ആളുകൾ എന്ത് പറഞ്ഞാലും പാട്ട് കോപ്പിയല്ലെന്നും, സമാനത സ്വാഭാവികം മാത്രമാണെന്നുമാണ് അജനീഷ് പറയുന്നത്. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കും ഹൊംബാലെ...

നിയമനങ്ങളില്‍ തെറ്റിധാരണ പടര്‍ത്താന്‍ ശ്രമം; അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി എം.ബി രാജേഷ്

സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ...

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലെന്നും പ്രതിപക്ഷം...

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്. പൊലീസ് കോടതിയിൽ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയാൽ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നേരത്തെ കേസിൽ...

ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നു; കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമെന്ന് എ.എൻ.ഷംസീർ

നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്തന്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു....

ട്രെയിന്‍ യാത്രക്കിടെ യുവാവ് കടന്നു പിടിച്ചു; പരാതിപ്പെട്ടപ്പോള്‍ ഇറക്കിവിടാന്‍ ശ്രമിച്ചു; വീഡിയോയുമായി ഹനാന്‍

എറണാകുളത്തുനിന്നും ജലന്ദറിലേക്കുള്ള യാത്രക്കിടെ ട്രെയിനിലുണ്ടായ ദുരനുഭവം വിവരിച്ച് ഹനാന്‍. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹനാന്‍ വീഡിയോയില്‍ പറയുന്നു. പരീക്ഷയ്ക്ക് പോകുമ്പേഴാണ്...

ക്ഷേത്രപരിസരങ്ങളിലെ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചു; നേതൃത്വം നല്‍കിയത് കോളജ് അധ്യാപിക; കര്‍ണാടകയില്‍ അഴിഞ്ഞാടി ഹിന്ദുത്വ തീവ്രസംഘടനകള്‍

കര്‍ണാടകയില്‍ മതം നോക്കിയുള്ള വര്‍ഗീകരണ ദ്രുവീകരണ ക്യാമ്പയിനുകള്‍ സജീവമാക്കി തീവ്രഹിന്ദുത്വ സംഘടനകള്‍. മതമൈത്രി വിളിച്ചോതുന്ന ഉത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം സംഘടനകള്‍. ക്യാമ്പയിന്റെ ഭാഗമായി കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്‌മണ്യ...

വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാട്; സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു; ആഞ്ഞടിച്ച് ശശി തരൂര്‍

കേരള സര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണ്. തൊഴിലില്ലായ്മ കേരളത്തില്‍ ദിനംപ്രതി കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ്...