Breaking News

മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചകേസില്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിലമ്പൂര്‍ പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍...

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, കുപ്രചരണങ്ങൾക്ക് ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം പ്രവചിച്ച് സഹോദരി അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നായിരുന്നു പ്രതികരണം. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് അച്ചു...

സംസ്ഥാനത്തിന്റെ ‘കേരള’ എന്ന ഔദ്യോഗിക പേര് മാറ്റണം; കേന്ദ്ര സര്‍ക്കാരിനോട് നിയമസഭയില്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പേര് മാറ്റുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍...

നിര്‍മിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ; ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റെന്ന് മുഖ്യമന്ത്രി

ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ് ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ 3500 മീറ്ററുള്ള റണ്‍വേ ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ്....

എന്‍സിപിയിലെ ഭിന്നത: പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് പുറത്തേക്ക്

എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍...

അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല; തെരുവുനായ ശല്യം ഉടൻ പരിഹരിക്കും; മന്ത്രി എം ബി രാജേഷ്

തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍...

‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ?!’, ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ പ്രഹസനം?’ ; വി മുരളീധരൻ

എഎൻ ഷംസീറിന്‍റെ മണ്ഡലമായ തലശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഫണ്ടനുവദിച്ചത് പ്രഹസനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട്...

വിദ്യാര്‍ത്ഥികള്‍ രണ്ടാംതരം പൗരന്‍മാരല്ല; ബസ് കണ്‍സെഷനില്‍ വിദ്യാര്‍ഥികളോട് വിവേചനം വേണ്ട; താക്കീതുമായി ഹൈക്കോടതി

ബസ് കണ്‍സെഷനില്‍ വിദ്യാര്‍ഥികളോട് വിവേചനം വേണ്ടെന്ന് ഹൈക്കോടതി. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാരെ പോലെ വിദ്യാര്‍ത്ഥികളോടും പെരുമാറണം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്താന്‍ ബസുടമകള്‍ സര്‍ക്കാരിനെയും ഗതാഗതവകുപ്പിനെയുമാണ് സമീപിക്കേണ്ടതെന്നും വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറരുതെന്നും കോടതി വ്യക്തമാക്കി....

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പാർലമെൻറില്‍ ഇന്ന് ചർച്ച, കോൺഗ്രസിൽ രാഹുല്‍ഗാന്ധി ആദ്യം സംസാരിക്കും, അമിത് ഷായും കുക്കി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച്ച

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.കോണ്‍ഗ്രസ്...

ഗണപതി ക്ഷേത്ര നവീകരണത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ; 64 ലക്ഷം രൂപ അനുവദിച്ചത് സ്പീക്കറുടെ മണ്ഡലത്തിൽ

സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രതിരോധത്തോടൊപ്പം മറുമരുന്നുമായി സംസ്ഥാന സർക്കാർ. ഗണപതി ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചാണ് സർക്കാർ പരിഹാരം കണ്ടെത്തിയത്. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന്...