Breaking News

കേരളത്തിലെ 49 ഐടി കമ്പനികള്‍ ദുബയ് ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ...

പുതിയ 1.3 ജിഗാ വാട്ട് നിര്‍മാണ ശാലയ്ക്കു തുടക്കം കുറിച്ചു കൊണ്ട് വിക്രം സോളാര്‍ രാജ്യത്തെ ഏറ്റവും വലിയ മോഡ്യൂള്‍ നിര്‍മാതാക്കളെന്ന സ്ഥാനത്തേക്ക്

കൊച്ചി: രാജ്യത്തെ മുന്‍നിര മോഡ്യൂള്‍ നിര്‍മാതാക്കളും മേല്‍ക്കൂര സോളാര്‍ സേവന ദാതാക്കളുമായ വിക്രം സോളാര്‍ തമിഴ്‌നാട്ടിലെ ഒറഗാടം വ്യവസായ പാര്‍ക്കില്‍ 1.3 ജിഗാ വാട്ടിന്റെ പുതിയ സോളാര്‍ ഫോട്ടോവോള്‍ട്ടിക് മോഡ്യൂള്‍ നിര്‍മാണ യൂണിറ്റിനു തുടക്കം...

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി കാനറാ ബാങ്ക്

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍...

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മണപ്പുറം ഫൗണ്ടേഷന്‍ വെന്റിലേറ്ററുകള്‍ നല്‍കി

കണ്ണൂര്‍: ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്ററുകള്‍ നല്‍കി. കണ്ണൂര്‍ എം.പി കെ സുധാകരന്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറില്‍ നിന്നു...

തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ്‌ ഈസി ഏറ്റെടുക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സ്റ്റോറായ ‘ഫാർമ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയർ ടെക്‌നോളജീസിന്റെ 66.1 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ....

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം: മുഖ്യമന്ത്രി

തിരുവനന്തപുരം: കർണ്ണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവർ. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പൽ ആയിരുന്ന...

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. പാറശ്ശാലയിലെ ഗ്രാമത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി ജനിച്ച പൊന്നമ്മാൾ...

ഫസ്റ്റ്ബെൽ ക്ലാസുകളിൽ ആരോഗ്യ-കായിക പഠനത്തോടൊപ്പം യോഗയും ഉൾപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ആരോഗ്യകായിക വിദ്യാഭ്യാസ പഠനത്തിന്റെ ഭാഗമായി യോഗകൂടി ഉൾപ്പെടുത്തി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്തർദേശീയയോഗാദിനത്തോടനുബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം....

രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാർ കോവിഡ് പ്രതിരോധ സാധനങ്ങൾ മന്ത്രിക്കു കൈമാറി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50 പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ കിറ്റുകൾ എന്നിവ മന്ത്രി വി.എൻ.വാസവനു കൈമാറി. ജെ.ഐ.ജി.സാജൻകുമാർ,...

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ,...