Breaking News

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: റിട്ട.ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ്...

ഗോവയിൽ തൃണമൂലുമായും കോൺഗ്രസുമായും ചർച്ച നടത്തി പവാർ; മമതയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ കോൺഗ്രസുമായും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ചർച്ച നടത്തുകയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. “തൃണമൂലും എൻസിപിയും കോൺഗ്രസും ചർച്ചകൾ നടത്തുകയാണ്....

ഇനി വിവോയല്ല ടാറ്റ; പേര് മാറാനൊരുങ്ങി ഐ.പി.എല്‍

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ‘ദി ഗ്ലാമര്‍ വണ്‍’ ഐ.പി.എല്ലിന്റെ പേര് മാറുന്നു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ് മാറുന്നതോടെയാണ് ഐ.പി.എല്ലിന്റെ പേരും മാറുന്നത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍...

വോഡഫോൺ-ഐഡിയയിൽ സർക്കാർ പങ്കാളിത്തം : 36 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ 36% ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ടെലികോം കമ്പനി നേരിടുന്നത്. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. വൊഡാഫോൺ-ഐഡിയയിൽ കേന്ദ്രസർക്കാറിന്...

പ്രതിദിന കോവിഡ് കേസുകള്‍ 1.68 ലക്ഷം, ഒമൈക്രോണ്‍ 4,461

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 277 പേരുടെ മരണം കോവിഡ്...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ‘വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം....

തിരഞ്ഞെടുപ്പ് ചൂടിനിടെ ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് കോവിഡ്

ബിജെപി എംപി വരുണ്‍ ഗാന്ധി ശക്തമായ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയ്. തന്റെ ലോക്സഭാ മണ്ഡലമായ പിലിബിത്ത് സന്ദര്‍ശനത്തിനിടെയാണ് തനിക്ക് വൈറസ് ബാധ ഉണ്ടായതെന്ന് ബിജെപി നേതാവ് പറഞ്ഞു. അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളില്‍...

ഡല്‍ഹിയില്‍ ലോക്ക്ഡൗണില്ല, സ്ഥിതി നിയന്ത്രണ വിധേയമെന്ന് കോവിഡ് മുക്തനായ കെജ്‌രിവാള്‍

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.ഞായറാഴ്ച നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന്...

ഒന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, ഒമൈക്രോണ്‍ 3,623

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ്...

തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കി

തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്‌നാട്. മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ചകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖായപിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പൊതു ഗതാഗത സംവിധാനങ്ങള്‍,...