Breaking News

‘കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനം തകർന്നു’; താഴേത്തട്ടിൽ നിന്നും പാർട്ടിയിൽ അഴിച്ചുപണി ആവശ്യമുണ്ടെന്ന് ഗുലാം നബി ആസാദ്

കോണ്‍ഗ്രസ്സിന്റെ സംഘടനാസംവിധാനം തകര്‍ന്നതായി മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. ബിഹാര്‍ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയ്ക്ക് ശേഷം മുതിർന്ന നേതാവ് കപില്‍ സിബലും പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും, വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വെെകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട...

പൊലീസ് നിയമ ഭേദഗതി; നിർദേശങ്ങൾ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ...

ബി.ജെ.പിയാണ് ബംഗാളിലെ ഏറ്റവും വലിയ വൈറസ്; ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് മുറുകുന്നു. ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബി.ജെ.പിയാണെന്ന് തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡല്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍...

ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ വിജയിക്കില്ല; രൂക്ഷവിമര്‍ശനവുമായി ഗുലാംനബി ആസാദ്

കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയിൽ വിമർശനവുമായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. സംഘടന തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നും ഗുലാംനബി ആസാദ് പ്രതികരിച്ചു. കോൺഗ്രസിൽ നേതൃപ്രതിസന്ധിയില്ലെന്നും അഭിപ്രായം പറയാന്‍ വേദിയുണ്ടെന്നുമായിരുന്നു...

ബീഹാറിലെ പാഠം കോണ്‍ഗ്രസ് ബംഗാളിലെത്തുമ്പോള്‍ മറക്കില്ലെന്ന് കരുതുന്നു: സി.പി.ഐ.എം.എല്‍

കൊല്‍ക്കത്ത: ബീഹാറിലെ തിരിച്ചടി ഉള്‍ക്കൊണ്ട് ബംഗാള്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് പ്രായോഗിക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബീഹാറിലെ പ്രകടനത്തിന്റെ...

ഗ്രൂപ്പ് വഴക്ക്; തലശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു

കണ്ണൂര്‍ തലശേരി നഗരസഭയില്‍ 27ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു. ഇതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മമ്പള്ളിക്കുന്ന് വാര്‍ഡിലാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി ശ്യാമളയാണ്...

”ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണ്” രണ്ടിലയില്ലെങ്കിലും പാട്ടും പാടി ജയിക്കുമെന്ന് ജോസഫ് വിഭാഗം

രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്ക്...

തർക്കങ്ങളും ചർച്ചകളും കഴിഞ്ഞു; വെള്ളനാട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി

വെള്ളനാട്: ഏറെ നാളത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽയു.ഡി.എഫ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. 18-വാർഡുകളിലും കോൺഗ്രസ് മത്സരിക്കും. ചില വാർഡുകളിൽ എ, ഐ ഗ്രൂപ്പുകൾ പരസ്പരം സ്ഥാനാർഥികളെ നിർത്തിയിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം...

സൂക്ഷ്മപരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവം

നെടുമങ്ങാട്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവമായി. സൂക്ഷ്മപരിശോധനാ ദിനത്തിൽ വരണാധികാരികളുടെ ഓഫീസുകളിൽ രാവിലെ തന്നെസ്ഥാനാർഥികളും അവരുടെഡമ്മി സ്ഥാനാർഥികളും ഇടം പിടിച്ചിരുന്നു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ നടന്ന സൂക്ഷ്മപരിശോധനയിൽ മുഖവൂർ...