Breaking News

ചൈനയ്ക്ക് താക്കീത്? അരുണാചലില്‍ ഇന്ന് ഇന്ത്യയുടെ വന്‍ വ്യോമാഭ്യാസം

ചൈനീസ് പ്രകോപനം നടന്ന അരുണാചല്‍ പ്രദേശില്‍ ഇന്ന് ഇന്ത്യയുടെ വന്‍ സൈനിക അഭ്യാസം ആരംഭിക്കും. സുഖോയ് ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങള്‍ അണിനിരത്തി ആണ് ഇന്ത്യ സൈനിക അഭ്യാസം നടത്തുക. അതേസമയം തവാങ് മേഖലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്...

തവാങ് സംഘർഷം: ആദ്യ പ്രതികരണവുമായി ചൈന

ബെയ്‌ജിങ്‌: തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും...

സാംസങ്ങിനെ നയിക്കാന്‍ പ്രഥമ വനിത; കുടുംബത്തിന് പുറത്തുനിന്ന് ആദ്യ ആള്‍; ലീ യംഗ്-ഹീ കുറിച്ചത് ചരിത്രം

ലോകത്തിലെ മുന്‍നിര കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസനസിനെ നയിക്കാന്‍ വനിത. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തിയാണ് പുതിയ സ്ഥാനം നല്‍കിയത്. ദക്ഷിണ...

കോണിപ്പടിയില്‍ നിന്ന് കാലിടറി വീണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുടിനെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ്...

ചൈനയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; ബുധനാഴ്ച മാത്രം 31,444 കേസുകള്‍; ഉടലെടുത്ത് ആശങ്ക

കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിക്കുന്നത്. നവംബര്‍...

ഇന്ത്യയുമായി നല്ല ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; ബിജെപി ഭരിക്കുമ്പോള്‍ നടക്കില്ല; മോദി സര്‍ക്കാരിന് കാശ്മീരില്‍ കടുത്ത നിലപാടെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദേശീയ വാദികളായ ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു. കാശ്മീര്‍ സംബന്ധിച്ചുള്ള...

ആക്ടിങ്ങ് വിസിമാരെ ചാന്‍സിലര്‍ക്ക് നിയമിക്കാം; കുഫോസ് വിസിയെ പുറത്താക്കിയത് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് മേല്‍കൈ

സര്‍വകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോരില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. ആക്ടിങ്ങ് വിസിമാരെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. വൈസ്...

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ?; വോട്ടിംഗ് നടത്തി മസ്‌ക്, ഫലം ഇങ്ങനെ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഉടമ ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട്...

‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച ആക്ടിവിസ്റ്റ് ക്രരോള്‍ ലെയ് അന്തരിച്ചു

‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച സാന്‍ഫ്രാന്‍സിസ്‌കോ ആക്ടിവിസ്റ്റ് ക്രരോള്‍ ലെയ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 71ാം വയസിലായിരുന്നു അന്ത്യം. ‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ചും ലൈംഗിക തൊഴിലാളികള്‍ക്ക്...

പോളണ്ടിലേക്ക് മിസൈല്‍ തൊടുത്ത് റഷ്യ; രണ്ടുപേര്‍ കൊല്ലപ്പെട്ടു, സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദ്ദേശം

പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉക്രൈ്ന്‍ പോളണ്ട് അതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണം തള്ളി. ബോധപൂര്‍വമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍-പോളണ്ട്...