Breaking News

കൊവിഡ് വാക്സിൻ : വിതരണം, പാർശ്വഫലങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ പദ്ധതികൾ ആവിഷ്‌കരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം

കൊവിഡ് വാക്‌സിൻ വിതരണത്തിനും വാക്‌സിൻ മൂലം ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്ക്ക് കത്തെഴുതിയിരിക്കുന്നത്.

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങൾക്ക് വിശ്വാസമുണ്ടാകുന്ന വിധത്തിൽ വാക്‌സിൻ വിതരണത്തെ തുടര്ന്ന് ഉണ്ടാകാനിടയുള്ള പ്രതികൂലാവസ്ഥകൾ പ്രതിരോധിക്കുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കത്തിൽ നിർദേകശിക്കുന്നു. വാക്‌സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകളും ആസൂത്രണവും കൂടുതൽ വികേന്ദ്രീകരിക്കുന്നതിനായി പ്രത്യേക ദൗത്യസംഘം (ബ്ലാക്ക് ടാസ്‌ക് ഫോഴ്‌സ്) രൂപവത്കരിക്കാനും കത്തിൽ നിർദേലശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. വാക്‌സിൻ വിതരണം സംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങൾ, വാക്‌സിൻ വിവിധയിടങ്ങളിൽ എത്തിക്കൽ, മുന്ഡ​ഗണനയനുസരിച്ചുള്ള വിതരണം, പാർശ്വഫലങ്ങൾ സംബന്ധിച്ച വിലയിരുത്തൽ തുടങ്ങിയ വിവിധ വശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *