Breaking News

കോവിഡ് വ്യാപനം; വാക്സിൻ നയത്തിൽ മാറ്റം വരുത്തി, ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോ​ഗിക്കും

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തി.

ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ. വി.കെ.പോൾ അറിയിച്ചു.

ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും വി.കെ.പോൾ പറഞ്ഞു.

എന്നാൽ ആദ്യ 100 ഉപയോക്താക്കളിൽ പരീക്ഷണം നടത്തിയ ശേഷം മാത്രമേ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി.

നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് എന്നിവയ്ക്ക് മാത്രമാണ് രാജ്യത്ത് ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

കൂടാതെ റഷ്യൻ വാക്‌സിനായ സ്പുടനിക്കിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *