Breaking News

മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നൂറ് സെൻട്രിയൽ ബസാറുകൾ: പതിനായിരത്തോളം തൊഴിലവസരങ്ങൾ: ജോബി ജോർജ്ജ്

ആദ്യ സെൻട്രിയൽ ബസാർ തൃക്കാക്കരയിൽ തുടങ്ങി

ആനന്ദകരമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്തു കൊണ്ട് സെൻട്രിയൽ ബസാറിന്റെ ആദ്യ സ്റ്റോർ  തൃക്കാക്കര പൈപ്പ്‌ ലൈൻ ജംഗ്ഷനിൽ  പ്രവർത്തനമാരംഭിച്ചു.  സെൻട്രിയൽ ബസാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോബി ജോർജ്, ബസാർ ഉദ്‌ഘാടനം ചെയ്തു. സെൻട്രിയൽ  ബസാർ, കേവലം ഒരു സാധാരണ സൂപ്പർ മാർക്കറ്റല്ല. ഒരു ലക്ഷത്തോളം അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനമായ സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കോ-ഓപ്പറേറ്റീവ് (ഇന്ത്യ) ലിമിറ്റഡിന്‍റെ സബ്സീഡിയറി കമ്പനിയാണ്. സഹകരണ തത്വങ്ങളിൽ അധിഷ്ഠിതമായി അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സെൻട്രിയൽ  ബസാർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ പതിനാല് ജില്ലകളിലായി നൂറ് സ്റ്റോറുകൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലൂടെ പതിനായിരത്തോളം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കും. സെൻട്രിയൽ ബസാറിന്റെ ബാനറിൽ സംസ്ഥാനത്തെ കർഷകരിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. കൂടാതെ ഭക്ഷ്യസംസ്കരണ രംഗത്ത് ഫലപ്രദമായ ഇടപെടൽ നടത്തി സെൻട്രിയൽ  ബസാറിന്റെ സ്വന്തം ഉല്പന്നങ്ങൾ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുവാനും ഉദ്ദേശിക്കുന്നു. 2023ൽ സെൻട്രിയൽ ബസാറിന്‍റെ പ്രവർത്തനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. 2021 ഏപ്രിൽ ഒന്നിന് കോട്ടയം, തൃശൂർ, തൊടുപുഴ, എറണാകുളം ജില്ലയിലെ എളമക്കര, പത്തടിപ്പാലം, വാഴക്കാല എന്നിവിടങ്ങളിലുൾപ്പെടെ പത്തോളം സ്റ്റോറുകൾ സംസ്ഥാനത്ത് ആരംഭിക്കും, ജോബി ജോർജ്ജ് പറഞ്ഞു.

സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കോ-ഓപ്പറേറ്റീവ് (ഇന്ത്യ) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എ. ജി. വർഗീസ് അധ്യക്ഷനായിരുന്നു. കളമശ്ശേരി മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ റുഖിയ ജമാൽ മുഖ്യാഥിതിയായിരുന്നു. തൃക്കാക്കര സ്റ്റോറിലെ ആദ്യ വില്പന കളമശ്ശേരി മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ റുഖിയ ജമാലിൽ നിന്നും ചലച്ചിത്രതാരം സംസ്കൃതി ഷേണായ് ഏറ്റു വാങ്ങി.

തൃക്കാക്കര മുൻസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി കുര്യൻ, കളമശ്ശേരി മുൻസിപ്പാലിറ്റി മുൻ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, സെൻട്രിയൽ മൾട്ടി ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ  മനോജ് കെ., സെൻട്രിയൽ ബസാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻസ് ഹെഡ് ഡി. ആർ. മധു, സെൻട്രിയൽ മൾട്ടി ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് കോൺസൾട്ടൻറ് ജയകുമാർ കെ., സെൻട്രിയൽ ബസാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് ഹെഡ് മനോജ് മേലാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *