Breaking News

‘അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു’; കെ സുരേന്ദ്രൻ

സ്വർണ കള്ളകടത്ത് കേസിലും മറ്റു അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് എങ്ങനെ എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആരും ക്വാറന്റീനിൽ പോയിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വൈകിപ്പിക്കാനുള്ള നടപടികളാണ് ഇതൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള രവീന്ദ്രൻ എന്തിനാണ് പെട്ടന്ന് ഡിസ്ചാർജ് വാങ്ങി ആശുപത്രി വിട്ടത്? കസ്റ്റംസിൽ പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ കസ്റ്റംസിൽ ഉണ്ട്. ഇവർ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവർത്തനം നടത്തി എന്ന് സിപിഎം നേതാക്കൾ പോലും വിശ്വസിക്കുന്നുണ്ട്.

ജമാത്ത ഇസ്ലാമിപോലുള്ള വർഗീയ ശക്തികളുമായി കൂട്ടുകുടിയുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ജമാത്ത ഇസ്ലാമി ക്രൈസ്തവരെയും, ഹൈന്ദവർക്കുമേതിരെ പോരാടുന്ന തീവ്രവാദ ശക്തിയാണിത്. തദ്ദേശ സ്ഥാപനങ്ങളിൽ വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് പരസ്യ സഖ്യമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *