Breaking News

ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡും പങ്കാളിത്ത ബിസിനസിലേക്ക്

ചെന്നൈ: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കരൂർ വൈശ്യ ബാങ്കും(കെ വി ബി)  മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) പങ്കാളിത്ത ബിസിനസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.കോ-ലെൻഡിംഗ് മാതൃക പരസ്പരപൂരിതമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. .കൂടാതെ ചോളയുടെ നിർമാണ ഉപകരണങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വായ്പാ വിഭാഗങ്ങളുടെ   മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു.    

 “ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട   ജീവിതസൗകര്യങ്ങൾക്ക് വഴിയൊരുക്കുക  എന്നതാണ് ചോളയുടെ ലക്ഷ്യം., ഇത്  പൂർണ്ണമായും കൈവരിക്കുന്നതിനായി  ഞങ്ങൾ പുതുമകൾ തുടരുകയാണ്. കെവിബിയുമായുള്ള  സഹ-വായ്പ പങ്കാളിത്തം വിലനിർണ്ണയത്തിന് തടസ്സമായ സെഗ്മെന്റുകളിൽ വിപണി വിഹിതം നേടാൻ  സഹായിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു.  ചോളയെ സംബന്ധിച്ചിടത്തോളം കോ-ലെൻഡിംഗ് ഒരു  പുതിയ ദിശയാണ്, എന്നാൽ ഇത്  കെവിബിക്കും ചോളയ്ക്കും വളരെ ഫലപ്രദമായ പങ്കാളിത്ത മാതൃകയായി പരിണമിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” ചോളമണ്ഡലം   ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രവീന്ദ്ര കുണ്ടു പറഞ്ഞു.

 “നാലു പതിറ്റാണ്ടിലേറെയുള്ള ശക്തമായ ഉപഭോക്തൃ ബന്ധവും  മൂല്യവ്യവസ്ഥയിൽ അധിഷ്ടിതമായ പ്രവർത്തനവുമാണ്  ചോളയ്ക്ക്   വ്യവസായമേഖലയിൽ സവിശേഷമായ സ്ഥാനം ലഭിക്കാൻ കാരണം ആയത് . ഈ പങ്കാളിത്തം ബാങ്കിന്റെ വാണിജ്യ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനും ഉയർന്ന വിൽപ്പന, ക്രോസ് സെല്ലിംഗ് അവസരങ്ങൾ എന്നിവ നൽകുന്നതിനും സഹായിക്കുമെന്നു വിശ്വസിക്കുന്നു”. കരൂർ വൈശ്യബാങ്ക് പ്രസിഡന്റ് ശ്രീ ജെ നടരാജൻ  കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *