Breaking News

കോവിഡ് സാഹചര്യം; വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍ ചാനലുകളിലെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായാണ് കോണ്‍ഗ്രസ് തീരുമാനം വ്യക്തമാക്കിയത്.

സാധാരണ ഫലം വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ ചാനല്‍ മുറികളില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ആ പഴക്കം ഇത്തവണയുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

മോദിയുടെ കീഴില്‍ രാജ്യം കോവിഡിനെ നേരിട്ട് തകര്‍ന്ന് കിടക്കുകയാണ്. ഈ വിഷയത്തില്‍ അവരെ കുറ്റപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ തിരഞ്ഞെടുപ്പിലെ വിജയങ്ങളും പരാജയങ്ങളുമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും സുര്‍ജേവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *