Breaking News

സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ശനി, ഞായർ നിയന്ത്രണം തുടരും; കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗത്തിൽ ധാരണ.

രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ൻ‍മെൻറ് സോണുകളിൽ നിയന്ത്രണം കർശനമാക്കും. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെ പ്രഖ്യാപിച്ച ശനി, ഞായർ ദിവസങ്ങളിലെ മിനി ലോക്ക്ഡൗൺ തുടരാൻ യോഗം നിർദേശിച്ചു.

രാത്രികാല കർഫ്യൂ തുടരും. കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണമെന്നും യോ​ഗത്തിൽ ധാരണയായി.

വോട്ടെണ്ണൽ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാൻ അതതു രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *