Breaking News

ഡിസംബര്‍ 4 ന് ഹാജരാവണം; സിഎം രവീന്ദ്രന് മൂന്നാമതും ഇഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്നാമതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകും.

ഡിസംബര്‍ നാലാം തീയതി ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നൽകും. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി ഇഡി നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യതവണ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ തവണയും ഇഡി നോട്ടീസ് നല്‍കി.

എന്നാൽ കോവിഡിന് ശേഷമുള്ള ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിച്ചതോടെ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു ആശുപത്രി വിട്ടത്. ‌

Leave a Reply

Your email address will not be published. Required fields are marked *