Breaking News

സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; 12 ദിവസത്തിനിടെ പവന് 1500 രൂപ വർധിച്ചു; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 34,840 രൂപയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 4,355 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

12 ദിവസത്തിനിടെ പവന് 1500 രൂപയുടെ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്. പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യം ദുർബലമാകുന്നതാണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഉയരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *