Breaking News

ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകം; ലോകാരോഗ്യ സംഘടന

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതൽ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു.

പലരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളിലത് അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയഭേദകമായ സാഹചര്യമാണ്,’- ടെഡ്രോസ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുൾപ്പെടെ നിർണായകഘട്ടത്തെ നേരിടാൻ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *