Breaking News

മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസ്സായിരുന്നു. ആജ് തകിലെ മാധ്യമപ്രവർത്തകനും അവതാരകനുമായി ജോലി ചെയ്യുന്നതിനിടെയാണ് മരണം. ഉത്തർപ്രദേശിലെ നോയിഡയിൽ വച്ചാണ് മരണം സംഭവിച്ചത്. മുൻപ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയിൽ നിന്ന് രാജിവെച്ച ശേഷം 2017ലാണ് അദ്ദേഹം ആജ് തകിൽ ജോലിക്ക് കയറുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ മരണത്തിൽ അനുശോചനം അറിയിച്ചു.

‘രോഹിത് സർദാന വേഗത്തിലാണ് നമ്മളെ വിട്ടുപിരിഞ്ഞത്. ഊർജ്ജവാനും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അഭിനിവേശമുള്ളവനും ഹൃദയംഗമമായ ആത്മാവുള്ളവനുമായ രോഹിതിനെ നിരവധി ആളുകൾ മിസ് ചെയ്യും. അദ്ദേഹത്തിന്റെ അകാല നിര്യാണം മാധ്യമ ലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം. ഓം ശാന്തി.’- മോദി ട്വിറ്ററിൽ കുറിച്ചു.

‘ശ്രീ രോഹിത് സർദാനജിയുടെ അകാല നിര്യാണത്തെക്കുറിച്ച് അറിഞ്ഞ് വേദനിച്ചു. പക്ഷപാതപരവും നീതിയുക്തവുമായ റിപ്പോർട്ടിംഗിനായി എപ്പോഴും നിലകൊള്ളുന്ന ധീരനായ ഒരു പത്രപ്രവർത്തകനെയാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഈ ദാരുണമായ നഷ്ടം സഹിക്കാനുള്ള ശക്തി ദൈവം അദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം.’- ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *