Breaking News

‘മുഖ്യമന്ത്രിയാകാൻ ഉമ്മൻചാണ്ടിയും പരിഗണനയിൽ’, ഭൂരിപക്ഷം എം.എൽ.എമാർ പിന്തുണയ്ക്കുന്നവർക്ക് സ്ഥാനമെന്ന് കെ. മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുമെന്ന് കെ. മുരളീധരൻ.

ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്ന ആൾ മുഖ്യമന്ത്രി ആകുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വീതം വെച്ചത് പോലെ ഇത്തവണ ആവർത്തിക്കരുതെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടകരയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുള്ളിൽ പരിഗണ കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ കോൺഗ്രസിനെ ബാധിക്കുമെന്നതിനാൽ തന്നെ ഇത്തവണ റിസ്‌ക് എടുക്കാനാവില്ലെന്നും അവസാന നിമിഷമുള്ള സ്ഥാനാർത്ഥി നിർണയം ഉണ്ടാവില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *