Breaking News

തദ്ദേശ തിരഞ്ഞെടുപ്പ്; അങ്കത്തട്ടില്‍ ഒന്നര ലക്ഷം സ്ഥാനാര്‍ത്ഥികള്‍, സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിവരെ 1,52,292 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 പത്രികകള്‍ ലഭിച്ചു. ബ്ലോക് പഞ്ചായത്തിലേക്ക് 12,322. ജില്ലാ പഞ്ചായത്തിലേക്ക് ലഭിച്ചത് 1,865 പത്രികകള്‍. 19,747 പത്രികകള്‍ മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചപ്പോള്‍ ആറ് കോര്‍പറേഷനുകളില്‍ കിട്ടിയത് 3,843 പത്രികകള്‍.

വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്.

വ്യാഴാഴ്ചയോടെ പത്രികാ സമര്‍പ്പണം അവസാനിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23-നാണ്.

Leave a Reply

Your email address will not be published. Required fields are marked *