Breaking News

കെ.വി തോമസിന് വർക്കിം​ഗ് പ്രസിഡന്റ് പദവി നൽകും; പ്രഖ്യാപനം ഉടൻ

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കെ.വി.തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു.

കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അം​ഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു.

തനിക്ക് ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.വി തോമസ് ഇടത്തേക്ക് ചായുകയാണെന്ന സൂചനകൾ ശക്തമായതോടെ സോണിയാ ​ഗാന്ധി നേരിട്ട് അനുനയനീക്കം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *