Breaking News

മാഗീത് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ബാസ്കറ്റ് ബോൾ, ബാഡ്മിൻ്റൺ, നീന്തൽ പരിശീലനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുള്ള സ്പോർട്സ് കോംപ്ലക്സിൻ്റെ ഔപചാരികമായ ഉദ്ഘാടനം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഷിനിത ആഷിക്ക് നിർവഹിച്ചു. മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ.ഷാജി മാത്യു അധ്യക്ഷനായ ചടങ്ങിന് ഫൗണ്ടേഷൻ സി. ഇ. ഓ ജോർജ് ഡീ ദാസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ മൃദുല മധു, മണപ്പുറം സ്പോർട്സ് ആൻഡ് ഗെയിംസ് ഡയറക്ടർ റഫീക്ക് കെ.എം, ബാസ്‌ക്കറ്റ് ബോൾ കോച്ച് പി. സി.ആൻ്റണി, ബാഡ്മിൻ്റൺ കോച്ച് ഡാരിൽ ഡേവിസ്, സ്വിമ്മിങ് കോച്ച് പ്രമീള, സുഖി പ്രദീപ്, ഗീത ദിലീപ്,  ജിഷ. കെ.ആർ എന്നിവർ സംസാരിച്ചു. ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് വനിതാ ബാസ്കറ്റ് ബോൾ ടീമിൻ്റെയും, മാഫിറ്റ് ബാഡ്മിൻ്റൺ ടീമിൻ്റെയും പ്രദർശന മത്സരങ്ങളും നടത്തി.  ബാസ്കറ്റ് ബോൾ, ബാഡ്മിൻ്റൺ, നീന്തൽ പരിശീലന ക്ലാസ്സുകൾ പ്രമുഖരായ പരിശീലകരുടെ നേതൃത്വത്തിൽ ഈ മാസം ഒന്നാം തീയതി മുതൽ  പൊതു ജനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന്  പ്രിൻസിപ്പാൾ അറിയിച്ചു. താല്പര്യമുള്ളവർക്ക് 9539988050 എന്ന നമ്പറിൽ ബന്ധപ്പെടാം

ഫോട്ടോ  ക്യാപ്ഷൻ : മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഷിനിത ആഷിക്ക് നിർവഹിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *