Breaking News

കോട്ടയത്ത് താഴത്തങ്ങാടിയിൽ കഴിഞ്ഞ ദിവസം നിർമിച്ച ബണ്ട് തകർന്നു.

ഓരുവെള്ളം കയറുന്നതു തടയുവാനായി ആണ് വർഷാവർഷം മീനച്ചിലാറ്റിൽ ബണ്ട് നിർമ്മിക്കുന്നത്.

തിരുവാർപ്പ് പഞ്ചായത്തും ജലസേചന വകുപ്പും ചേർന്നാണ് ബണ്ട് എല്ലാവർഷവും നിർമ്മിക്കുന്നത്.താഴത്തങ്ങാടി കുമ്മനം കുളപ്പുരകടവിൽ ഏകദേശം ഇരുപത് ലക്ഷം രൂപ ചിലവഴിച്ച ബണ്ട് ആണ് നിർമിച്ച അടുത്ത ദിവസം തന്നെ തകർന്നത്.വർഷാവർഷം ജനങ്ങളുടെ നികുതി പണം ആറ്റിൽ ഒഴുക്കി വിടാതെ ശാശ്വതമായപരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *