Breaking News

വെള്ളറടയിൽ 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും, കാമുകനും അറസ്റ്റിൽ

പാറശ്ശാല: നെയ്യാറ്റിൻകര വെള്ളറടയിൽ 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും, കാമുകനും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ കൂടെ അമ്മയുടെ കാമുകൻ മൈലച്ചൽ സ്വദേശി സുബിത്ത് 21 വെള്ളറട പോലീസിൻറെ കസ്റ്റഡിയിലായത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പൺകുട്ടിയുമായി പ്രണയം നടിച്ച് വീട്ടിലെത്താനുള്ള യുവാവ് തുടർന്ന് അമ്മയുമായി ഇഷ്ടത്തിൽ ആകുകയും തുടർന്ന് അമ്മയുമായി ഒളിച്ചോടുകയും ചെയ്തു. യുവാവ് വീട്ടിൽ വരുന്ന സമയത്ത് അമ്മയുടെ ഒത്താശയോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

അമ്മയുമായി നാടുവിട്ടതിനുശേഷം പെൺകുട്ടിയും യുവാവുമായി അകന്നിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാരക്കോണത്ത് ആശുപത്രിയിൽ വന്ന പെൺകുട്ടിയെ ഇയാൾ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും അമ്മയെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *