Breaking News

സൂക്ഷ്മപരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവം


നെടുമങ്ങാട്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവമായി. സൂക്ഷ്മപരിശോധനാ ദിനത്തിൽ വരണാധികാരികളുടെ ഓഫീസുകളിൽ രാവിലെ തന്നെസ്ഥാനാർഥികളും അവരുടെഡമ്മി സ്ഥാനാർഥികളും ഇടം പിടിച്ചിരുന്നു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ നടന്ന സൂക്ഷ്മപരിശോധനയിൽ മുഖവൂർ വാർഡിലെ ഒരു സ്ഥാനാർഥിയുടെ പത്രികകൂടുതൽ പരിശോധനകൾക്കായി മാറ്റിവെച്ചു. കോടതി ഉത്തരവുമായി ബന്ധപ്പെട്ട അനുബന്ധരേഖ ഇല്ലാത്തതിനാലാണ്പത്രിക മാറ്റിവെച്ചത്. കാട്ടാക്കടപഞ്ചായത്തിലെ 146-പത്രികകൾ പരിശോധിച്ചതിൽ ഒരെണ്ണം തള്ളി. പുല്ലമ്പാറ പഞ്ചായത്തിൽ ഒന്നും വാമനപുരം നെല്ലനാട് പഞ്ചായത്തുകളിൽ രണ്ടുപത്രികകളും സൂക്ഷ്മപരിശോധനയിൽ തള്ളി.കൊല്ലോട് വാർഡിലെബി.ജെ.പി. സ്ഥാനാർഥിയുടെപത്രിക കൂടുതൽ പരിശോധനകൾക്കായി മാറ്റിവെച്ചു. നന്ദിയോട് പഞ്ചായത്തിലെ 141 പത്രികകൾ പരിശോധിച്ചതിൽ രണ്ടണ്ണം തള്ളി. ഒന്നിൽ സത്യപ്രതിജ്ഞയിൽഒപ്പിടാത്തതിനാലും രണ്ടാമത്തേത് ക്രമം പാലിക്കാത്തതിനാലുമാണ് തള്ളിയത്. കരകുളം പഞ്ചായത്തിലും സമാനമായി 229 പത്രികകൾപരിശോധിച്ചതിൽ സത്യപ്രതിജ്ഞയിൽ ഒപ്പുവയ്ക്കാത്തതിനാൽഗിരിജയുടെ പത്രിക തള്ളി.നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികളുടെ 2860 നാമനിർദേശപത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *