Breaking News

ചൈനയുമായി എല്ലാ ഇടപാടുകളും നടത്തുന്നത് ഭാവിയിൽ രാജ്യത്തിന് ദോഷം ചെയ്യും ; വിമർശനവുമായി ന്യൂസിലാൻഡ് വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട

ചൈനയുമായി വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ ന്യൂസിലാൻഡ് വച്ചുപുലർത്തുന്ന അമിതവിശ്വാസം രാജ്യത്തിന് ഭാവിയിൽ ദോഷം ചെയ്യുമെന്ന രൂക്ഷ വിമർശനവുമായി ന്യൂസിലാൻഡ് വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട രംഗത്ത്. രാജ്യത്തിന്റെ നിക്ഷേപങ്ങൾ മുഴുവനും ഒരു രാജ്യത്ത് ചെയ്യുന്നത് ബുദ്ധിയാവില്ലെന്നാണ് മഹൂട്ടയുടെ പ്രസ്താവന.

പസഫിക് മേഖലയിൽ ചൈന സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന കടക്കെണി രാഷ്ട്രീയത്തെക്കുറിച്ചും മഹൂട്ട പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ന്യൂസിലാൻഡിന്റെ സ്ഥിരതയിലും പുരോഗതിയിലും ചൈനയ്ക്കുള്ള പങ്ക് വെറും വായ്‌പകൾ നൽകികൊണ്ടാകരുതെന്നും അവർ വ്യക്തമാക്കി.

ന്യൂസിലാൻഡ് ചൈന കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹൂട്ട. ഈ അവസരത്തിൽ ചൈനയുമായുള്ള വ്യാപാര ബന്ധം നല്ലരീതിയിലാണെങ്കിലും ഈ ബന്ധം ന്യൂസിലാൻഡിന്റെ ഭാവി താത്പര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാവണമെന്നും മഹൂട്ട ഓർമപ്പെടുത്തി.
മറ്റുള്ള രാജ്യങ്ങളുമായും ചൈന വാണിജ്യബന്ധങ്ങൾ വളർത്തണമെന്നും മഹൂട്ട നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *