Breaking News

68 വർഷത്തിനിടെ ആദ്യമായി ഒറ്റ മുസ്​ലിം എംഎൽഎ പോലുമില്ലാതെ നിതീഷ്​ സർക്കാർ; മുസ്​ലിംകളോടുള്ള എൻഡിഎയുടെ അവഗണനയെന്ന്​​ രാഷ്​ട്രീയ നിരീക്ഷകർ

അറുപത്തെട്ട് വർഷത്തിനിടയിൽ ആദ്യമായി ഒ​രാെറ്റ മുസ്​ലിം എം.എൽ.എ പോലുമില്ലാതെ ബിഹാർ നിയമസഭയിലെ ഭരണസഖ്യം. എൻ.ഡി.എയിലെ സംഖ്യത്തിലെ ഘടകകക്ഷികളായ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയിൽ​ മുസ്​ലിം വിഭാഗത്തിൽനിന്ന്​ ഒരൊറ്റ എം‌.എൽ.‌എ പോലുമില്ല. ഈ നാല്​ പാർട്ടികളിൽ ജെ.ഡി.യു മാത്രമാണ് 11​ മുസ്​ലിം സ്ഥാനാർഥികളെ നിർത്തിയത്​. എന്നാൽ, ഇവരെല്ലാം തോറ്റു. സോഷ്യലിസ്​റ്റ്​ മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ്​ കുമാർ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്യു​മ്പോൾ ഒരു മുസ്​ലിം അംഗം പോലും ഇല്ലാ​തെയാകും മന്ത്രിസഭ​ രൂപീകരിക്കുക.

സംസ്​ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനമാണ് മുസ്​ലിംകൾ. ഇവരോടുള്ള എൻ.ഡി.എയുടെ അവഗണനയാണ്​ തിരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നതെന്ന്​ രാഷ്​ട്രീയ നിരീക്ഷകർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. ലോക്​ ജനശക്തി പാർട്ടി ഒഴികെ എൻ.ഡി.എയിലില്ലാത്ത മറ്റു കക്ഷികൾക്കെല്ലാം മുസ്​ലിം സ്​ഥാനാർഥികളെ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്​. ആർ.ജെ.ഡിയിൽ 75 എം.എൽ.എമാരിൽ എട്ടുപേർ മുസ്​ലിംകളാണ്​. കോൺഗ്രസിന് 19ൽ നാല്​, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ അഞ്ച്​, ഇടതുപാർട്ടികളിൽ 16ൽ ഒരാൾ എന്നിങ്ങനെ മുസ്​ലിം എം.എൽ.എമാരുണ്ട്​. ബഹുജൻ സമാജ് പാർട്ടിയുടെ ഏക എം‌.എൽ.‌എയും മുസ്​ലിംമാണ്.

സോഷ്യലിസ്​റ്റ്​ പാരമ്പര്യത്തിൽ ഉദയം ചെയ്​ത ജെ.ഡി.യുവിൽ മുസ്​ലിം എം.എൽ.എമാരില്ലാത്തത്​ വൻ തിരിച്ചടി തന്നെയാണെന്ന്​ 40 വർഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവർത്തിച്ച മുതിർന്ന സോഷ്യലിസ്​റ്റ്​ നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. ‘ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്​. സീമാഞ്ചൽ, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗങ്ങൾ ഇതി​െൻറ ഉദാഹരണമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കു​േമ്പാഴും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ൽ ഭേദഗതി വരുത്തിയതിനെ കുറിച്ച്​ സംസാരിക്കു​േമ്പാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നു.

ജനരോഷവും ഭരണവിരുദ്ധതയും നേരിടുന്ന നിതീഷ്​ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറയും വർഗീയ ധ്രുവീകരണ പ്രസംഗങ്ങളിൽനിന്ന്​ ലാഭം കണ്ടെത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന്​ ന്യൂനപക്ഷങ്ങൾ വിലയിരുത്തി.​ അതിനാൽ തന്നെ അവർ നിതീഷിന്​ വോട്ട് ചെയ്തില്ല’ -ശിവാനന്ദ് തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *