Breaking News

എന്റെ പേര് മക്കൾ മുതലെടുക്കില്ല; മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല- തുറന്ന് പറഞ്ഞ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനും കേരളം തയ്യാറാവുമ്പോൾ ഉള്ളുതുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരെയും മുൻകൂട്ടി അവതരിപ്പിക്കുന്ന രീതിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഒരിടത്തും എന്റെ പേര് അവർ മിസ് യൂസ് ചെയ്തിട്ടില്ലെന്നും ചെന്നിത്തല കൂട്ടിചേർത്തു. മലയാള മനോരമയുടെ പ്രത്യേക അഭിമുഖ പരമ്പര ‘ക്രോസ് ഫയർ’ ലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറഞ്ഞത്.

നാലരവർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ ജനവികാരം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണു ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സംഭവിച്ചത്. വൻ മുന്നേറ്റം യുഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

കോടിയേരിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു. കോടിയേരിയേക്കാൾ മുൻപേ രാജിവയ്ക്കേണ്ടതു പിണറായിയായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *