Breaking News

അരുണാചലിലെ മലയാളികളുടെ മരണം; സുഹൃത്ത് മുറിയെടുത്തത് ദമ്പതികളുടെ മകളെന്ന പേരിൽ, ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

ഒരു വാഹനം, ഒരു ഫാസ്ടാഗ്; കെവൈസി പൂര്‍ത്തിയായില്ലെങ്കില്‍ ഫാസ്ടാഗ് ഉപയോഗശൂന്യം; ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രം

ഒരു വാഹനത്തില്‍ ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നിലവില്‍ വന്നതോടെയാണ് ദേശീയപാത അതോറിറ്റി പുതിയ മാനദണ്ഡം വ്യക്തമാക്കിയിരിക്കുന്നത്....

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ കേസ്. വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്റെ ഭാഗമായാണ്...

മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 9 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. മൻമോഹൻ സിംഗിന്...

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമർശത്തിലുറച്ച് അനില്‍ ആന്‍റണി

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി...

മസാല ബോണ്ടില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടിയെന്ന് ഇഡി; വിരട്ടാന്‍ നോക്കേണ്ട, നിയമ പോരാട്ടം തുടരുമെന്ന് തോമസ് ഐസക്ക്

എന്‍ഫോഴ്‌സ്‌മെന്റ വിരട്ടാന്‍ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും തോമസ് ഐസക്. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയട്ടെ. ഇഡി വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍...

കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ; ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു

കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ. ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വരെ അദ്ദേഹം...

‘ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജം; സൈന്യത്തെ പിൻവലിച്ച് പൊലീസിന് ക്രമസമാധാന ചുമതല നൽകും’; അമിത് ഷാ

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബറിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്....

‘എനിക്കിപ്പോൾ ആത്മവിശ്വാസവും അഭിമാനവും വർദ്ധിച്ചിരിക്കുന്നു, ഞാൻ മുമ്പത്തേക്കാൾ സന്തോഷവതി’: ബിജെപി പ്രവേശനത്തിൽ പദ്മജ

താൻ മുമ്പത്തേക്കാൾ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല എന്നും...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്....