നടി പാർവതി തിരുവോത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു . ഇപ്പോഴിതാ പ്രചാരണങ്ങളെ തള്ളി പാർവതി രംഗത്ത് വന്നിരിക്കുകയാണ് .
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാർവതി പറഞ്ഞു.
അതേസമയം നടി നായികയായി എത്തുന്ന വർത്തമാനം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിദ്ധാർഥ് ശിവയാണ് സംവിധാനം.
ഡല്‍ഹിയിലെ യൂണിവേഴ്സിറ്റിയിലേക്കു യാത്ര തിരിക്കുന്ന മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനം സിനിമയുടെ പ്രമേയം.