Breaking News

വീണ്ടും ഇരുട്ടടി; തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂടി. ഡീസലിന് 30 പൈസയും, പെട്രോളിന് 23 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി . ഡീസലിന് 85 രൂപ 81 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 92 രൂപ 97 പൈസയും , ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു.

തിരുവനന്തപുരത്ത് ഇന്ന് ഡീസൽവില 87 രൂപ 27 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 91 രൂപ 23 പൈസയും ഡീസൽവില 85 രൂപ 89 പൈസയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ദ്ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *