Breaking News

പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പ നയം

പുതിയ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് നയരൂപീകരണ സമിതി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന സുപ്രധാന വിലയിരുത്തലും പണനയ രൂപീകരണ സമിതി നടത്തി.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള ആറ് അംഗ പണനയ രൂപീകരണ സമിതി മൂന്ന് ദിവസം യോഗം ചേര്‍ന്ന ശേഷമാണ് നിരക്കുകള്‍ നിജപ്പെടുത്തിയത്. ഈ സമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാകുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ രൂപീകരണ സമിതി വിലയിരുത്തി. 2020 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതമായ ജൂണ്‍ വരെ വായ്പ- നിക്ഷേപ പലിശയില്‍ മാറ്റമുണ്ടാവില്ല. നിക്ഷേപ പലിശ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന കാരണത്താല്‍ സമിതി പിന്മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാതത്തിലും നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല.

ആര്‍ബിഐയുടെ ത്രിദിന നയ രൂപീകരണ സമിതി യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ നയ പ്രവ്യാപനം നടത്തിയത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് സമിതി നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷത്തേക്ക് ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *