Breaking News

ഇന്ന് രാത്രി മുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും; അറിയിപ്പുമായി എസ്ബിഐ

ന്യൂഡല്‍ഹി: ഇന്ന് രാത്രി മുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്ന് എസ്ബിഐ. രാത്രി 10.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനം തടസപ്പെടുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്നര കോടിയോളം ആളുകളാണ് എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനമായ യോനോ ഉപയോഗിക്കുന്നത്.

എസ്ബിഐയ്ക്ക് രാജ്യത്താകമാനം 22,000 ശാഖകളും 57,899 എടിഎമ്മുകളുമുണ്ട്. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് എസ്ബിഐയ്ക്ക് 85 മില്യണ്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളും 19 മില്യണ്‍ മൊബൈല്‍ ബാങ്കിംഗ് ഉപഭോക്താക്കളുമുണ്ട്. ഇതിന് പുറമെ, 135 മില്യണ്‍ യുപിഐ ഉപഭോക്താക്കളും എസ്ബിഐയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *