Breaking News

സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; യു.പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു യുപിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവരഹസ്യമായി യുപിയിലെ മധുര ജയിലിലേക്ക് മാറ്റിയതായി റെയ്‌ഹാനത്ത് മക്തൂബ് മീഡിയയോട് പറഞ്ഞു.

കോവിഡ് പോസിറ്റീവായ സിദ്ധിഖ് കാപ്പനെ സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡല്‍ഹിയില എയിംസിലേക്ക് മാറ്റിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഏപ്രിൽ 30ന് എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . എന്നാല്‍ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ കുടുംബം മഥുര കോടതിയിൽ ഹർജി നൽകുകയും ചെയ്തു. യുപി ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയതായും കാപ്പന്റെ ഭാര്യ വ്യക്തമാക്കി.

”വാർഡിന് മുന്നില്‍ കാവൽ നിൽക്കുന്ന പൊലീസുകാരൻ ഞങ്ങളെ തടഞ്ഞു. എന്റെ ഭർത്താവിനെ കാണാൻ കേരളത്തിൽ നിന്ന് വന്നതെന്ന് ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞു. സിദ്ദിഖുമായി ഒന്നു സംസാരിച്ചതിന് ശേഷം മടങ്ങുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ എന്‍റെയും മകന്റെയും ആധാർ കാർഡിന്റെയും ഫോട്ടോയെടുത്ത് വാർഡിനുള്ളിലേക്ക് പോയി. തിരിച്ചു വന്ന അദ്ദേഹം ചികിത്സയിൽ കഴിയുന്ന തടവുകാർക്ക് ജയിലിനു പുറത്തുള്ള ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാൻ കഴിയില്ലെന്നാണ് ജയിൽ നിയമം എന്നറിയിച്ചു. വൈകുന്നേരം 6 മണി വരെ ആശുപത്രിയിൽ കാത്തുനിന്നു”. പിന്നീട് ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങിയാതയും റെയ്‌ഹാനത്ത് പറഞ്ഞു.

കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കാനായി ഡല്യി‍ഹിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കിയിറക്കിയ ഉത്തരവിലാണ് കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് പരമോന്നതകോടതി ചൂണ്ടികാട്ടിയത്. കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന് സുപ്രീംകോടതി പരാമർശമുണ്ടായിട്ടും പൊലീസുകാർ സമ്മതിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *