Breaking News

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി

ലക്‌നൗ : സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി.

ദമ്പതികളുടെ താല്‍പ്പര്യം കണക്കിലെടുത്താകും ഇനി നോട്ടീസ് ബോര്‍ഡില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുക. വ്യത്യസ്ത മതക്കാരായ രണ്ടു പേര്‍ വിവാഹം ചെയ്യുന്ന വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

താന്‍ വിവാഹം ചെയ്യാന്‍ അഗ്രഹിക്കുന്ന യുവതിയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച്‌ യുവാവ് ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിരുന്നു. വിവാഹിതരാകുന്നവര്‍ 30 ദിവസം മുമ്പ് പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പരസ്യപ്പെടുത്തണമെന്ന നിയമം തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഇത് ശരിവച്ചാണ് ഹൈക്കോടതി വിധി.

വിവാഹം ചെയ്യുന്നത് വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ്. ഈ വിവരം നേരത്തെ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തണമെന്നത് അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത് എന്നും കമിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *