Breaking News

കെ സുധാകരന് ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവ്; കോൺഗ്രസിനെ ചലിപ്പിക്കാൻ സുധാകരൻ തന്നെ വരണമെന്ന് സണ്ണി ജോസഫ് എംഎൽഎ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കൻമാർക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെ സുധാകരന് അല്ലാതെ കോൺഗ്രസിനെ ചലിപ്പിക്കാനാകില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആൻ്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയുക്ത എംഎൽഎ പറയുന്നു.

കെ.പി.സി.സി നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്. നേമത്ത് കെ മുരളീധരന് കെ.പി.സി.സിയുടെ പിന്തുണ കിട്ടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരിടത്ത് പോലും പ്രസംഗിക്കാന്‍ വന്നില്ലെന്നും ചീഫ് ഇലക്ഷന്‍ ഏജന്റും കെ.പി.സി.സി അംഗവുമായ കെ മഹേശ്വരൻ നായര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അപവാദ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ തിരുത്താന്‍പോലും മുല്ലപ്പള്ളി ഇടപെട്ടില്ലെന്നും മഹേശ്വരന്‍നായര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *